ചെ​ങ്ക​ട​ലി​ൽ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി ആ​ക്ര​മ​ണം
ചെ​ങ്ക​ട​ലി​ൽ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി ആ​ക്ര​മ​ണം
Wednesday, March 6, 2024 7:39 AM IST
ക​യ്‌​റോ: ചെ​ങ്ക​ട​ലി​ൽ അ​മേ​രി​ക്ക​യു​ടെ ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ. യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ വി​വ​രം ഹൂ​തി വി​മ​ത ഗ്രൂ​പ്പി​ന്‍റെ സൈ​നി​ക വ​ക്താ​വ് യ​ഹി​യ സ​രി​യ ആ​ണ് പു​റ​ത്ത് വി​ട്ട​ത്.

നി​ര​വ​ധി മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ തൊ​ടു​ത്ത​താ​യി യ​ഹി​യ സ​രി​യ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​ത് അ​ന്താ​രാ​ഷ്‌​ട്ര ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ചു​റ്റി​യു​ള്ള ദൈ​ർ​ഘ്യ​മേ​റി​യ​തും ചെ​ല​വേ​റി​യ​തു​മാ​യ ക​ട​ൽ​മാ​ർ​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പ​ല ക​മ്പ​നി​ക​ളും ഇ​പ്പോ​ൾ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്.


ഇ​സ്ര​യേ​ൽ-​ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​മാ​സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് ന​വം​ബ​ർ പ​കു​തി മു​ത​ൽ ഇ​തു​വ​ഴി പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<